ആധുനിക സാഹിത്യത്തിന്റെ ഉച്ചാവസ്ഥയോടെ അടരുകളിൽ നിന്നുള്ള എഴുത്തുകൾ കൂടുതൽ ഉർജ്ജസ്വലമായി വരികയുണ്ടായി .പ്രധാനമായും അവയിൽ പ്രമുഖമായ രചന മണ്ഡലങ്ങളാണ് ,പരിസ്ഥിതി -സ്ത്രീ -ദലിത് സാഹിത്യ മേഖല .ആശയം കൊണ്ടും ഭാവുകത്വ പരിണാമം കൊണ്ടും മലയാള സാഹിത്യത്തിന് പുതിയ വഴികൾ തുറന്നിടാൻ ഇവയ്ക്കു സാധിച്ചു .അവയെ അടുത്തറിയുന്നതിനും പ്രസ്തുത വിഷയങ്ങൾ മുന്നോട്ടുവയ്ക്കുന്ന കൃതികളുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനും ഈ പേപ്പർകൊണ്ടു ലക്ഷ്യമിടുന്നു .അച്ചടിച്ചവയ്‌ക്കൊപ്പം ഡോക്ക്യമെന്ററികളും സിനിമകളും ഉൾപ്പെടുത്തിക്കൊണ്ട് പ്രസ്തുത വിഷയത്തെ വിപുലമാക്കാൻ ശ്രമിച്ചിട്ടുണ്ട് .അധ്യാപകരുടെ സഹായത്തോടെ ഫീൽഡ് പഠനങ്ങളും അസൈന്മെന്റുകളും പ്രൊജെക്ടുകളും തയ്യാറാക്കുന്നതും പഠനത്തിന്റെ ഭാഗമാണ് .
- Teacher: Manoj M B FACULTY